മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വോൾവ്സിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വോൾവ്സിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരം വിജയിച്ച് ചാമ്പ്യൻസ് ലീഗ് പൊസിഷനിലേക്ക് അടുക്കുക ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉദ്ദേശം. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് സസ്പെൻഷൻ മാറി ബ്രൂണോ ഫെർണാണ്ടസ് ടീമിൽ തിരികെയെത്തും.

ലിൻഡെലോഫ് കൊറോണ ആയത് കൊണ്ട് ഇന്നും ടീമിൽ ഉണ്ടാകാൻ സാധ്യതയില്ല. വരാനെയും മഗ്വയറും സെന്റർ ബാക്കായി യുണൈറ്റഡിനായി ഇറങ്ങും. കവാനി റൊണാൾഡോ സഖ്യത്തെ അറ്റാക്കിൽ ഇന്നും റാങ്നിക്ക് ഇറക്കുമോ എന്ന് കണ്ടറിയണം. ബ്രൂണോ ലാഗെ പരിശീലകനായി എത്തിയത് മുതൽ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുന്ന വോൾവ്സ് യുണൈറ്റഡിന് ഇന്ന് വലിയ ഭീഷണി തന്നെ ഉയർത്തിയേക്കാം.

Exit mobile version