Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു!! വോൾവ്സ് എതിരാളികൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വോൾവ്സ് ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. രാത്രി 12.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് വഴിയും ഹോട്സ്റ്റാർ വഴിയും തത്സമയം കാണാം.

മാഞ്ചസ്റ്റർ യുണൈറ്റഡ് 23 08 13 19 49 57 401

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പ്രതീക്ഷകളുമായണ് ഈ സീസണിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ലീഗ് കപ്പും ഒപ്പം പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനവും നേടാൻ യുണൈറ്റഡിനായിരുന്നു. ഈ സീസണിൽ കിരീട പോരാട്ടം തന്നെയാകും ടെൻ ഹാഗിന്റെ ലക്ഷ്യം. ഒനാന, മൗണ്ട് എന്നീ പുതിയ സൈനിംഗുകൾ ഇന്ന് ടീമിൽ ഉണ്ടാകും. എന്നാൽ പരിക്കിന്റെ പിടിയിൽ ഉള്ള റാസ്മസ് ഹൊയ്ലുണ്ട് ടീമിൽ ഉണ്ടാകില്ല.

റാഷ്ഫോർഡ് ആകും സ്ട്രൈക്കറായി ഇന്ന് ഇറങ്ങുക. വോൾവ്സ് അവരുടെ പരിശീലകനായ ലൊപെറ്റിഗിയെ രണ്ട് ദിവസം മുമ്പ് പുറത്താക്കിയിരുന്നു. പുതിയ പരിശീലകൻ ഗാരി ഒ നീൽ ആകും ഇന്ന് വോൾവ്സിന്റെ ടച്ച് ലൈനിൽ ഉണ്ടാവുക.

Exit mobile version