ഇഞ്ച്വറി ടൈമിൽ വിജയിച്ച് കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂളിന് തൊട്ടു പിറകിൽ

20201230 072929
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറുകയാണ്. കരുത്തരായ എതിരാളികളായ വോൾവ്സിനെയും മറികടന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ വോൾവ്സിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. അതും മത്സരത്തിന്റെ 95ആം മിനുട്ടിൽ പിറന്ന ഗോളിൽ.

ഇന്നലെ അത്ര നല്ല തുടക്കമായിരുന്നില്ല മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. വോൾവ്സിന്റെ അറ്റാക്കാണ് ആദ്യ പത്ത് ഇരുപത് മിനുറ്റോളം മാഞ്ചസ്റ്ററിൽ കാണാൻ ആയത്. പിന്നാലെ യുണൈറ്റഡ് താളം കണ്ടെത്തി. എങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ യുണൈറ്റഡ് പരാജയപ്പെട്ടു. ഇരു ടീമുകൾക്കും മികച്ചത് എന്ന് പറയാൻ മാത്രം അവസരങ്ങൾ ഉണ്ടായില്ല.

മത്സരം നിശ്ചിത സമയവും കഴിഞ്ഞു സമനിലയിലേക്ക് പോവുക ആണ് എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ബ്രൂണൊ ഫെർണാണ്ടസിന്റെ ഒരു പാസ് റാഷ്ഫോർഡിനെ കണ്ടെത്തിയത്. റാഷ്ഫോർഡിന്റെ ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനോടെ വോൾവ്സിന്റെ വലയിൽ പതിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് പോയിന്റ് സ്വന്തം. ഈ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 15 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായി. 15 മത്സരങ്ങളിൽ 32 പോയിന്റുമായാണ് ലിവർപൂൾ ഒന്നാമത് നിൽക്കുന്നത്.

Advertisement