യുവത്വത്തിന്റെ എലാങ്കയും പരിചയസമ്പത്തിന്റെ മാറ്റയും, മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ ലീഗ് അവസാനിപ്പിച്ചു

20210523 213645
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് വോൾവ്സിനെ അവരുടെ ഗ്രൗണ്ടിൽ ചെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. വോൾവ്സ് പരിശീലകൻ നുനോയുടെ ക്ലബിലെ അവസാന മത്സരമായിരുന്നു ഇത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ഇന്ന് രണ്ടാം നിര ടീമിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറക്കിയത്.

ബ്രൂണോ ഫെർണാണ്ടസ്, പോഗൻ എന്നിവർ സ്ക്വാഡിലേ ഇടം കണ്ടാതിരുന്നപ്പോൾ അമദ്, എലാങ്ക എന്നീ യുവതാരങ്ങൾ ആദ്യ ഇലവനിൽ എത്തി. ആകെ പത്ത് മാറ്റങ്ങൾ ഇന്ന് യുണൈറ്റഡ് ആദ്യ ഇലവനിൽ നടത്തി. എങ്കിലും നല്ല തുടക്കം ആണ് യുണൈറ്റഡിന് ലഭിച്ചത്. 13ആം മിനുട്ടിൽ 19കാരനായ എലാംഗ ഒരു ബുള്ളറ്റ് ഹെഡറിലൂടെ യുണൈറ്റഡിന് ലീഡ് നൽകി. ഡാനിയൽ ജെയിംസിന്റെ ക്രോസിൽ നിന്നായിരുന്നു എലാംഗയുടെ ഗോൾ. താരത്തിന്റെ യുണൈറ്റഡ് സീനിയർ കരിയറിലെ ആദ്യ ഗോളാണിത്.

ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ വോൾവ്സ് സമനില പിടിച്ചു. ഫാബിയോ സിൽവയുടെ പാസിൽ നിന്ന് സെമെഡോ ആണ് വോൾവ്സിന് സമനില നൽകിയത്. എന്നാൽ യുണൈറ്റഡ് അധികം താമസിയാതെ തന്നെ വീണ്ടും ലീഡ് എടുത്തു. ആദ്യ പകുതിയുടെ തൊട്ടു മുമ്പ് ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു യുണൈറ്റഡ് ഗോൾമ. വാൻ ഡെ ബീക് വിജയിച്ച പെനാൾട്ടി പിച്ചിലെ ഏറ്റവും സീനിയർ താരമായ മാറ്റ വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങളായ ഹന്നിബലിനെയും ഷോലയെയും കളത്തിൽ ഇറക്കി. ഹാന്നിബലിന്റെ യുണൈറ്റഡ് അരങ്ങേറ്റമായിരുന്നു ഇത്. മികച്ച ഡിഫൻഡിംഗ് കാഴ്ചവെച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ഒരു ഗോൾ ലീഡിൽ തന്നെ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ലീഗിൽ ഒരു എവേ മത്സരം പോലും പരാജയപ്പെടാതെ യുണൈറ്റഡ് സീസൺ അവസാനിപ്പിച്ചു. 74 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ആകെ നേടിയത്.

Advertisement