Picsart 23 02 08 11 25 15 786

ജയിച്ചേ പറ്റൂ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ

ടോപ് 4 ഉറപ്പിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. ലണ്ടൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായകമാണ്. കഴിഞ്ഞ മത്സരത്തിൽ അവസാന മിനുട്ടിൽ ബ്രൈറ്റണോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയും പോയിന്റുകൾ നഷ്ടപ്പെടുത്താൻ ആകില്ല. ഇപ്പോൾ നാലാം സ്ഥാനത്ത് നിൽക്കുന്ന യുണൈറ്റഡിന് ഒരു പോയിന്റ് ലീഡ് മാത്രമെ ഉള്ളൂ.

ഗോൾ കണ്ടെത്താൻ ഉള്ള പ്രയാസമാകും മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടുന്നത്. ബ്രൈറ്റണ് എതിരെ നല്ല അവസരങ്ങൾ കിട്ടിയിട്ടും ഗോൾ കണ്ടെത്താൻ യുണൈറ്റഡിന് ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ ഫോമും അത്ര മികച്ചതല്ല. ഇന്ന് ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാച്ച് സ്ക്വാഡിൽ എത്താൻ സാധ്യതയുണ്ട്. മറുവശത്ത് ഇപ്പോഴും റിലഗേഷനെ പേടിക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡിനും വിജയം അത്യാവശ്യമാണ്. റിലഗേഷൻ സോണിൽ നിന്ന് നാലു പോയിന്റ് മാത്രം മുകളിലാണ് വെസ്റ്റ് ഹാം.

ഇന്ന് രാത്രി 11.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.

Exit mobile version