മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിൽ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും. വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. എവേ ഗ്രൗണ്ടുകളിൽ വിജയിച്ച കാലം മറന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു എവേ വിജയം ആകും ഇന്ന് ലക്ഷ്യമിടുന്നത്. അവസാനമായി കഴിഞ്ഞ ഫെബ്രുവരിയിൽ പി എസ് ജിക്ക് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു എവേ മത്സരം വിജയിച്ചത്.

പ്രീമിയർ ലീഗിൽ കരുത്തരായി വളർന്നു കൊണ്ടിരിക്കുന്ന വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരിക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ഇന്ന് ഇറങ്ങുന്നത്. പോൾ പോഗ്ബ, ആന്റണി മാർഷ്യാൽ, ലൂക് ഷോ എന്നിവർ ഇൻ ഉണ്ടാകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ അറിയിച്ചിട്ടുണ്ട്. യുവതാരം ഡാനിയൽ ജെയിംസും പരിക്കിന്റെ പിടിയിലാണ്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement