മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ നേടുക ആണ് ലക്ഷ്യം എന്ന് വരാനെ

Img 20210816 204905

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സൈനിംഗ് വരാനെ ഇന്ന് ക്ലബിനൊപ്പം പരിശീലനം ആരംഭിച്ചു. മാഞ്ചസ്റ്ററിനൊപ്പം ഉള്ള ഈ പുതിയ യാത്ര ആരംഭിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനും ആവേശഭരിതനുമാണ്. എന്ന് താരം പറഞ്ഞു. ഇത് എനിക്ക് ഒരു പുതിയ തുടക്കമാണ്, ഇവിടെ വന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഫ്രഞ്ച് ഡിഫൻഡർ പറഞ്ഞു.

വളരെ കഠിനാധ്വാനം ചെയ്യാനും ട്രോഫികൾ നേടാൻ സാധ്യമായതെല്ലാം ചെയ്യാനും താരം ഒരുക്കമാണ് കിരീടം തന്നെ പ്രചോദിപ്പിക്കുന്നു എന്നും വരാനെ പറഞ്ഞു. പുതിയ കാര്യങ്ങൾ ആഗ്രഹിച്ചതിനാലാണ് ഞാൻ ഇവിടെ വന്നത്, ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലുതാണ് തനിക്ക് ഇവിടെ കിട്ടിയ സ്വീകരണം. ഓൾഡ് ട്രാഫോർഡിൽ വെച്ച് തന്റെ സനിംഗ് പ്രഖ്യാപിച്ചത് ഒരു അപൂർവ്വ നിമിഷമാണെന്നും വരാനെ പറഞ്ഞു.
“വിഡിച്, ഫെർഡിനാൻഡ് എന്നിവർ ഇവിടെ ഇതിഹാസങ്ങളായിരുന്നു. ക്രിസ്റ്റ്യാനോ, ഗിഗ്സ്, ബെക്കാം തുടങ്ങിയ കളിക്കാരെയും ഞാൻ ഓർക്കുന്നു. അവർ ഇതിഹാസങ്ങളാണ്, അങ്ങനെ ഒരു കുടുംബത്തിന്റെ ഭാഗമായതിൽ ഞാൻ വളരെ അഭിമാനിക്കുന്നു.” വരാനെ പറഞ്ഞു.

Previous articleഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടം, ഇന്ത്യയ്ക്ക് വിലങ്ങ് തടിയായി ജോ റൂട്ട്
Next articleലോര്‍ഡ്സിൽ ഇന്ത്യയുടെ ആവേശകരമായ വിജയം, ബട്‍ലറെ വീഴ്ത്തി സിറാജ്