Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു. കൊറോണ കാരണം അടച്ചിട്ട പരിശീലന ഗ്രൗണ്ട് രണ്ട് ദിവസത്തിനു ശേഷമാണ് തുറക്കുന്നത്. കൊറൊണ ബാധിച്ച സ്റ്റാഫുകളും താരങ്ങളും ട്രെയിനിങിന്റെ ഭാഗമാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൊറൊണാ വ്യാപിച്ചതിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന അവരുടെ ബ്രെന്റ്ഫോർഡിന് എതിരായ പ്രീമിയർ ലീഗ് മത്സരം മാറ്റിവെച്ചുരുന്നു. ഇനി ബ്രൈറ്റണ് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം. ഇന്ന് ട്രെയിനിങ് ഗ്രൗണ്ടിൽ ഇറങ്ങും മുമ്പ് കാറിൽ വെച്ച് തന്നെ താരങ്ങൾ കൊറോണ ടെസ്റ്റിന് വിധേയരായി.

Exit mobile version