Picsart 24 07 04 15 51 13 779

ഔദ്യോഗിക പ്രഖ്യാപനം വന്നു, ടെൻ ഹാഗ് 2 വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ക്ലബിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. പരിശീലകൻ രണ്ടു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “ക്ലബ്ബുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരാൻ കരാറിലെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, രണ്ട് ട്രോഫികൾ നേടാൻ ആയി എന്നതിൽ അഭിമാനമുണ്ട്.” ടെൻ ഹാഗ് പറഞ്ഞു.

ടെൻ ഹാഗിന് ക്ലബിനെ മുന്നോട്ടു നയിക്കാൻ ആകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ വിശ്വസിക്കുന്നു. ടെൻ ഹാഗും പുതിയ ഉടമകളായ ഇനിയോസും തമ്മിൽ ഭാവിയിലേക്കുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്‌. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടെൻ ഹാഗിന് മികച്ച താരങ്ങളെ എത്തിച്ചു കൊടുക്കാൻ യുണൈറ്റഡ് മാനേജ്മെന്റ് തയ്യാറാകും.

അവസാന രണ്ടു സീസണുകളിലായി രണ്ട് കിരീടങ്ങൾ നേടിക്കൊണ്ട് യുണൈറ്റഡിലെ കിരീട ദാരിദ്ര്യം കുറക്കാൻ ടെൻ ഹാഗിനായിരുന്നു. ടെൻ ഹാഗിന്റെ പരിശീലക ടീമിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ മാറ്റങ്ങൾ കൊണ്ടുവരും.

Exit mobile version