മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് സൗതാമ്പ്ടന്റെ അഗ്നി പരീക്ഷ!!

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സൗതാമ്പ്ടണെ നേരിടും. മികച്ച ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത് എങ്കിലും ഒട്ടും എളുപ്പമാകില്ല ഇന്നത്തെ പോരാട്ടം. എതിരാളികളായ സൗതാമ്പ്ടണും ഗംഭീര ഫോമിലാണ്‌. വമ്പന്മാരെ ഒക്കെ വിറപ്പിക്കുന്ന പ്രകടനമാണ് ഈ സീസണിൽ ഉടനീളം സൗതാമ്പ്ടൺ നടത്തിയിട്ടുള്ളത്‌. അടുത്തിടെ മാഞ്ചസ്റ്റർ സിറ്റിയെ ഒക്കെ സൗതാമ്പ്ടൺ പരാജയപ്പെടുത്തിയിരുന്നു‌.

സൗതാമ്പ്ടൺ സ്ട്രൈക്കർ ഇംഗ്സ് തന്നെയാകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ പ്രധാന തലവേദന. ഈ സീസണിൽ 19 ഗോളുകൾ ലീഗിൽ നേടാൻ ഇങ്സിനായിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഇപ്പോൾ ലീഗിൽ ഏറ്റവും മികച്ച ഫോമിൽ ഉള്ള ടീം. ഇന്നും മാറ്റമില്ലാത്ത ഇലവനെ ഒലെ ഗണ്ണാർ സോൾഷ്യാർ ഇറക്കാൻ ആണ് സാധ്യത. ബ്രൂണൊ ഫെർണാണ്ടസ്, ഗ്രീൻവുഡ് എന്നിവരുടെ പ്രകടനമാണ് യുണൈറ്റഡിന്റെ ഏറ്റവും വലിയ പ്രതീക്ഷ‌. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. ഇന്ന് വിജയിച്ചാൽ നീണ്ട കാലത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ നാലിൽ എത്താം.

Previous articleലെസ്റ്ററിനെ തകർത്തെറിഞ്ഞ് ബൗണ്മത്, റിലഗേഷൻ പോരിലും ചാമ്പ്യൻസ് ലീഗ് പോരിലും കണക്കുകൾ മാറുന്നു!
Next articleഇംഗ്ലണ്ടിനെതിരായ ജയം ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിന്റെ മികച്ച വിജയങ്ങളിൽ ഒന്ന് : ജേസൺ ഹോൾഡർ