“മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് വർഷത്തേക്ക് കിരീടത്തെ കുറിച്ചെ ചിന്തിക്കെണ്ട”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഒരു ക്ലബായി മാറാൻ ഇനിയും വർഷങ്ങൾ എടുക്കും എന്ന് ക്ലബ് ഇതിഹാസം പോൾ സ്കോൾസ്. പ്രീമിയർ ലീഗിൽ ഈ സീസണിൽ കളിച്ച നാലു മത്സരങ്ങളിൽ മൂന്നും വിജയിക്കാൻ കഴിയാതെ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നല്ല മാറ്റങ്ങളാണ് നടക്കുന്നത്. ഒലെ ടീമിന് ആവശ്യമില്ലാത്ത താരങ്ങളെ ഒക്കെ പുറത്താക്കുന്നുണ്ട്‌. പക്ഷെ അതിന് പകരക്കാരെ എത്തിക്കാൻ സമയം എടുക്കും എന്ന് സ്കോൾസ് പറഞ്ഞു.

ഒരു രണ്ട് വർഷത്തേക്ക് ഒരു കിരീടത്തെ കുറിച്ചും മാഞ്ചസ്റ്റർ യുണൈറ്റഡ് ചിന്തിക്കേണ്ടതില്ല‌. അഞ്ചോ ആറോ ട്രാൻസ്ഫർ വിൻഡോകൾ ഒലെയ്ക്ക് ലഭിച്ചാൽ മാത്രമെ യുണൈറ്റഡിന് നല്ല ടീമിനെ ഉണ്ടാക്കാൻ കഴിയൂ എന്ന് സ്കോൾസ് പറഞ്ഞു‌. അതുവരെ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടൻഹാം, ചെൽസി എന്നീ ടീമുകൾക്ക് പിറകിൽ നിൽക്കാനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആകു എന്നും സ്കോൾസ് പറഞ്ഞു.

Advertisement