Picsart 23 02 13 21 14 31 615

“മാഞ്ചസ്റ്ററിൽ ഹാപ്പി!! ഭാവി സീസൺ അവസാനം തീരുമാനിക്കും” – സബിറ്റ്സർ

ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്ത ഓസ്ട്രിയൻ മിഡ്ഫീൽഡർ മാർസെൽ സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്നതിനെ കുറിച്ച് ചില സൂചനകൾ നൽകി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്ക് ഇതുവരെ വളരെ നല്ലതായി തോന്നുന്നുവെന്നും ഓൾഡ് ട്രാഫോർഡിലെ അന്തരീക്ഷവും ഈ ക്ലബും ഇഷ്ടപെട്ടു എന്നും സബിറ്റ്സർ ഡെയ്ലി മെയിലിനോട് പറഞ്ഞു. ക്ലബ്ബിനൊപ്പം തന്റെ ലോൺ സ്പെൽ ആസ്വദിക്കുകയാണെന്നും വേനൽക്കാലത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാബിറ്റ്‌സറിന്റെ യുണൈറ്റഡ് എത്തിയതു മുതലുള്ള പ്രകടനങ്ങൾ യുണൈറ്റഡ് ആരാധകരിൽ മതിപ്പുളവാക്കിയിട്ടുണ്ട്. കസെമിറോയുടെ അഭാവത്തിൽ യുണൈറ്റഡ് മധ്യനിരയിൽ വലിയ റോൾ കൈകാര്യം ചെയ്യേണ്ടി വന്ന സബിറ്റ്സർ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല.

Exit mobile version