“പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകുന്നതിന്റെ ലക്ഷണങ്ങൾ കാണാം

ഇപ്പോൾ ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണ് എന്ന് യുവ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ്. ഈ സീസണിലെ കളി കണ്ടാൽ പഴയ മാഞ്ചസ്റ്റർ യുണൈറ്റഡായി ക്ലബ് മാറുന്നതിന്റെ സൂചനകൾ കാണാം എന്നും റാഷ്ഫോർഡ് പറഞ്ഞു. ഫുട്ബോൾ മാറിയതു കിണ്ട് ഫെർഗിയുടെ കാലത്തെ അതേ ഫുട്ബോൾ കാണില്ലായിരിക്കും. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ക്ലബായി ഉയരുന്നത് കാണാം. റാഷ്ഫോർഡ് പറഞ്ഞു.

ഇത് മാറ്റത്തിന്റെ കാലമാണെന്നും ഒലെയുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ വഴിയിൽ ആണെന്നും റാഷ്ഫോർഡ് പറഞ്ഞു. 11 മത്സരങ്ങളിൽ അപരാജിതരായി നിൽക്കുമ്പോൾ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കൊറോണ കാരണം സീസൺ അവസാനിപ്പിക്കേണ്ടി വന്നത്. ബ്രൂണോ വന്നതോടെ ശക്തമായ മാഞ്ചസ്റ്റർ യുണൈറ്റഡ് പേരിനൊത്ത പ്രകടനം തന്നെയാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്.

Exit mobile version