Site icon Fanport

പ്രീസീസൺ മത്സരത്തിൽ റേഞ്ചേഴ്സിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

പ്രീസീസണിൽ ആദ്യ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. പല പ്രധാന താരങ്ങളും ഇപ്പോഴും ടീമിനൊപ്പം ചേർന്നതിനാൽ അവരുടെ അഭാവം മത്സരത്തിന് ഉണ്ടായിരുന്നു. യുണൈറ്റഡിന്റെ പുതിയ സൈനിംഗ് യോറോ ഇന്ന് ടീമിനായി ആദ്യമായി ഇറങ്ങി. നീണ്ട ഇടവേളക്ക് ശേഷം സാഞ്ചോയും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആയി ഇറങ്ങി.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 07 20 22 31 29 879

ഇന്ന് ആദ്യ പകുതിയിൽ ആണ് യുണൈറ്റഡിന്റെ സീനിയർ താരങ്ങൾ എല്ലാം ഇറങ്ങിയത്. ആദ്യ പകുതിയിൽ അമദ് ദിയാലോ ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. ഒരു മനോഹരമായ ഇടം കാലൻ ഫിനിഷിലൂടെ ആയിരുന്നു ദിയാലോയുടെ ഗോൾ.

രണ്ടാം പകുതിയിൽ യുവനിരയാണ് യുണൈറ്റഡിനായി ഇറങ്ങിയത്. ജോ ഹുഗില്ലിന്റെ പവർഫുൾ ഫിനിഷ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളായി മാറി. ഒയെഡെലെയുടെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ‌.

Exit mobile version