Picsart 23 02 08 11 24 51 499

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ഖത്തറർ ഗ്രൂപ്പ്!! ലോകത്തെ ഏറ്റവും മികച്ച ടീമായി യുണൈറ്റഡിനെ മാറ്റുക ലക്ഷ്യം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുക്കാൻ ഖത്തർ നിക്ഷേപക സംഘം ശ്രമിക്കുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ഉടമകളായ ഗ്ലേസർ കുടുംബം ക്ലബ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. പല ശതകോടീശ്വരന്മാരും ഇതിനകം തന്നെ ക്ലബിനായി ബിഡുകൾ സമർപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, ഖത്തർ നിക്ഷേപകർ രംഗത്ത് വരികയാണെങ്കിൽ അവർ മറ്റെല്ലാ എതിരാളികളെയും ബഹുദൂരം പിന്നിലാക്കും എന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ്ബിന്റെ സമ്പൂർണ്ണ ഉടമസ്ഥത ആണ് ഖത്തർ ഗ്രൂപ്പിന്റെ ലക്ഷ്യം.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകനും ക്ലബിന്റെ ചരിത്രത്തെക്കുറിച്ച് നന്നായി അറിയുന്ന ആളുമാണ്.അദ്ദേഹമാണ് ഈ നീക്കത്തിന് പിറകിൽ എന്നാണ് സൂചന. നിലവിൽ പാരീസ് സെന്റ് ജെർമെയ്ൻ ഫുട്ബോൾ ക്ലബും ഖത്തർ ഗ്രൂപ്പിന്റെ കയ്യിലാണ്. എന്നാൽ യുണൈറ്റഡിനെ വാങ്ങാൻ ശ്രമിക്കുന്നവർ ഈ ഗ്രൂപ്പല്ല എന്നും റിപ്പോർട്ട് പറയുന്നു.

ഓൾഡ് ട്രാഫോർഡിനെ പുനർനിർമ്മിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാക്കി മാറ്റാൻ മാനേജർ ടെൻ ഹാഗിന് കാര്യമായ ബഡ്ജറ്റ് നൽകാനും ഖത്തർ ഗ്രൂപ്പ് ഒരുക്കമാണ്.

Exit mobile version