മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ഫിക്സ്ചറുകൾ തീരുമാനം ആയി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഴുവൻ പ്രീസീസൺ ഫിക്സ്ചറുകളും തീരുമാനം ആയി. പ്രെസ്റ്റണുമായി അവസാന പ്രീസീസൺ മത്സരം കൂടെ ഉറപ്പായതോടെയാണ് ഫിക്സ്ചർ പൂർത്തിയായത്. ആകെ അഞ്ച് മത്സരങ്ങൾ ആകും യുണൈറ്റഡ് പ്രീസീസണിൽ കളിക്കുക. ജൂലൈ 18ന് ഡാർബി കൗണ്ടിയുമായാണ് ആദ്യ പ്രീസീസൺ. പിന്നീട് ക്യു പി ആർ, ബ്രെന്റ്ഫോർഡ്, പ്രസ്റ്റൺ, എവർട്ടൺ എന്നീ ക്ലബുകളെയും യുണൈറ്റഡ് നേരിടും.

അവസാന സീസണിൽ യുണൈറ്റഡിന് പ്രീസീസൺ ഇല്ലാതിരുന്നത് സീസൺ തുടക്കത്തിൽ അവരെ കാര്യമായി ബാധിച്ചിരുന്നു. ഇത്തവണ അത് ആവർത്തിക്കില്ല എന്ന് യുണൈറ്റഡ് ഉറപ്പിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ ഒക്കെ ജൂലൈ അവസാനം ആകും പ്രീസീസൺ ക്യാമ്പിൽ ചേരാൻ. ഓഗസ്റ്റ് 14ന് ലീഡ്സ് യുണൈറ്റഡിന് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ ആദ്യ മത്സരം നടക്കുന്നത്.

പ്രീസീസൺ ഫിക്സ്ചർ;

ജൂലൈ 18; മാഞ്ചസ്റ്റർ യുണൈറ്റഡ് vs ലീഡ്സ് യുണൈറ്റഡ്

ജൂലൈ 24: മാഞ്ചസ്റ്റർ യുണൈറ്റഡ് vs ക്യു പി ആർ

ജൂലൈ 29: മാഞ്ചസ്റ്റർ യുണൈറ്റഡ് vs ബ്രെന്റ്ഫൊർഡ്

ജൂലൈ 31: മാഞ്ചസ്റ്റർ യുണൈറ്റഡ് vs പ്രെസ്റ്റൺ

ഓഗസ്റ്റ് 7; മാഞ്ചസ്റ്റർ യുണൈറ്റഡ് vs എവർട്ടൺ

Exit mobile version