“മാഞ്ചസ്റ്റർ യുണൈറ്റഡ് ഇങ്ങനെ പരാജയപ്പെടുന്നത് സങ്കടകരം”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇങ്ങനെ പരാജയപ്പെടുന്നത് കാണുന്നത് സങ്കടകരമാണെന്ന് ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ. അവസാന രണ്ട് മാസങ്ങളായി പരിക്ക് കാരണം പുറത്ത് ഇരിക്കുകയാണ് പോഗ്ബ. പോഗ്ബയുടെ അഭാവത്തിൽ യുണൈറ്റഡ് ദയനീയമായ രീതിയിൽ ആണ് ഇപ്പോൾ കളിക്കുന്നത്. മധ്യനിരയിൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയാണ് യുണൈറ്റഡ്.

ടീം ഇങ്ങനെ പരാജയപ്പെടുന്നതിൽ സങ്കടമുണ്ട്. ഈ പരാജയങ്ങൾക്ക് ശേഷം ടീമംഗങ്ങൾ പരിശീലനത്തിനു പോകുന്നതോർത്തും സങ്കടമുണ്ടെന്നും പോഗ്ബ പറഞ്ഞു‌. താൻ ഇപ്പോഴും പ്ലാസ്റ്ററിലാണ് ഇനിയും 20 ദിവസമെങ്കിലും ആകും താൻ കളത്തിലേക്ക് തിരികെയെത്താൻ എന്നും പോഗ്ബ പറഞ്ഞു.

Advertisement