Site icon Fanport

“ഉടൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു”

ഈ കഴിഞ്ഞ സമ്മറിലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഉറുഗ്വേ യുവതാരം ഫകുണ്ടോ പെലസ്ട്രി ഇതുവരെ ആയി മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തിയിട്ടില്ല. എന്നാൽ അരങ്ങേറ്റം പെട്ടെന്ന് നടക്കും എന്നാണ് ഇപ്പോൾ താൻ പ്രതീക്ഷിക്കുന്നത് എന്ന് ടീനേജ് താരം പറഞ്ഞു. താൻ അതിനു വേണ്ടിയാണ് പരിശ്രമിക്കുന്നത് എന്നും പലസ്ട്രി പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബിൽ കളിക്കുന്ന എന്നത് സ്വപ്നമായിരുന്നു. താൻ ടിവിയിൽ കണ്ട താരങ്ങൾക്ക് ഒപ്പം പരിശീലനം നടത്താൻ ആകുന്നു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നും യുവതാരം പറഞ്ഞു. ബോൾ കാലിൽ ഉണ്ടാകുന്നതാണ് താൻ ഇഷ്ടപ്പെടുന്നത്. ബോൾ ഇല്ലാത്ത സമയത്തും എങ്ങനെ നന്നായി കളിക്കാം എന്നതാണ് താൻ ഇപ്പോൾ കാര്യമായി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് എന്നും പെലസ്ട്രി പറഞ്ഞു. ടീമിൽ ഉറുഗ്വേ താരമായ എഡിസൻ കവാനി ഉള്ളത് തനിക്ക് ഏറെ സഹായകരമാകുന്നുണ്ട് എന്നും താരം പറഞ്ഞു.

Exit mobile version