Picsart 23 09 30 21 05 55 502

മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകോട്ട് തന്നെ, ഓൾഡ്ട്രഫോർഡിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റു

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പരാജയം കൂടെ. ലീഗ് കപ്പിൽ രണ്ട് ദിവസം മുമ്പ് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അതേ ടീമിനോട് പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരാജയം. ലീഗിൽ ഏഴു മത്സരങ്ങൾക്ക് ഇടയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാം പരാജയമാണിത്.

ഇതുവരെ ഈ സീസണിൽ മികച്ച ഫോമിലേക്ക് ഉയരാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നും കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ക്രിസ്റ്റ്യൽ പാലസ് ഓൾഡ്ട്രാഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പന്ത് കൊടുത്ത് മികച്ച രീതിയിൽ ഡിഫൻഡ് ചെയ്തു നിന്നു. യുണൈറ്റഡ് ഒരു നല്ല അവസരം പോലും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല.

ആദ്യ പുതിയിൽ 26ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ജോകിം ആൻഡേഴ്സൺ ക്രിസ്റ്റ്യൽ പാലസിന് ലീഡ് നൽകി. മികച്ച ഒരു സ്ട്രൈക്കിലൂടെ ആയിരുന്നു ഡിഫൻഡറുടെ ഗോൾ. ആദ്യ പകുതിയിൽ ഈ ഗോളിന് മറുപടി നൽകാൻ യുണൈറ്റഡിനായില്ല.

രണ്ടാം പകുതിയിൽ യുണൈറ്റഡ് കൂടുതൽ അറ്റാക്ക് നടത്താൻ ശ്രമിച്ചു. സാം ജോൺസ്റ്റന്റെ രണ്ട് നല്ല സേവുകൾ പാലസിന്റെ രക്ഷയ്ക്ക് എത്തി. ഗർനാചോ സബ്ബായി എത്തിയത് യുണൈറ്റഡിന് ഊർജ്ജം നൽകി എങ്കിലും ഗോളിലേക്കുള്ള വഴി നൽകിയില്ല. അവസാനം വരെ പൊരുതി നോക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.
7 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി യുണൈറ്റഡ് ഇപ്പോൾ പത്താം സ്ഥാനത്താണ്‌. പാലസ് 11 പോയിന്റുമായി യുണൈറ്റഡിനെ മറികടന്ന് 9ആം സ്ഥാനത്ത് എത്തി‌.

Exit mobile version