മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ തന്ത്രങ്ങൾ വിജയം കാണും എന്ന് ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് താൻ തുടരും എന്ന് വിശ്വാസം പ്രകടിപ്പിച്ച് ഒലെ ഗണ്ണാർ സോൾഷ്യാർ. താനും ക്ലബുമായി നല്ല ബന്ധമാണ് ഉള്ളത് എന്നും ജോലിയുടെ കാര്യത്തിൽ ആശങ്ക ഇല്ല എന്നും ഒലെ പറഞ്ഞു. താൻ പരിശീലകൻ എന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിജയിക്കും എന്ന് ഒലെ പറഞ്ഞു. തന്റെ കഴിവിലും തന്റെ കാരങ്ങളിലും താൻ വിശ്വസിക്കുന്നുണ്ട് എന്നും ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ക്ലബാണ്. അതുകൊണ്ട് തന്നെ വിമർശനങ്ങൾ ഏറെ നേരിടേണ്ടി വരും. ഫുട്ബോളിൽ അവസാന മത്സരത്തിലെ ഫലം മാത്രമെ എല്ലാവരും നോക്കുന്നുള്ളൂ എന്നും ഒലെ പറയുന്നു. എവർട്ടണ് എതിരായ മത്സരത്തിൽ ടീമിന്റെ പ്രതികരണം ഉണ്ടാകും എന്നും ഒലെ പറഞ്ഞു.

Exit mobile version