ഇനി വരാനുള്ളത് വലിയ മത്സരങ്ങൾ, ഒലെയുടെ കസേര തെറിക്കുമോ?

20211002 200320

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ ആയില്ല എന്നത് ആരാധകരെ ഏറെ രോഷാകുലരാക്കുന്നുണ്ട്. ഇന്ന് എവർട്ടണ് എതിരെ സമനില വഴങ്ങിയതോടെ ആ രോഷം കൂടുതൽ വർധിച്ചു. അവസാന നാലു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ ഒരു മത്സരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ഇനി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് തിരികെ എത്തുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഉള്ളത് വളരെ പ്രയാസമുള്ള മത്സരങ്ങളുടെ നീണ്ട നിരയാണ്. താരതമ്യേനെ എളുപ്പമുള്ള മത്സരങ്ങളുമായി സീസൺ തുടങ്ങാൻ കഴിഞ്ഞിട്ടും അത് മുതലെടുക്കാൻ യുണൈറ്റഡിന് ആയിരുന്നില്ല.

ഇനി വലിയ ടീമുകൾ വരുമ്പോൾ എങ്ങനെ യുണൈറ്റഡ് ഈ വെല്ലുവിളികൾ ഒക്കെ തരണം ചെയ്യും എന്നത് കണ്ടുതന്നെ അറിയണം. ലെസ്റ്റർ സിറ്റി, അറ്റലാന്റ, ലിവർപൂൾ, സ്പർസ്, അറ്റലാന്റ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ആറു മത്സരങ്ങൾ. ഈ മത്സരങ്ങൾ എല്ലാം ലീഗിലും ചാമ്പ്യൻസ് ലീഗിലും നിർണായകമാണ്. ഈ മത്സരങ്ങളിലും നിരാശ തുടർന്നാൽ ഒലെയുടെ യുണൈറ്റഡിലെ സ്ഥാനം തെറിക്കാൻ ആണ് സാധ്യത.

എന്നാൽ മാനേജ്മെന്റിന്റെ ഇഷ്ട പരിശീലകനെ എന്ത് മോശം ഫലം വന്നാലും ക്ലബ് മാറ്റുമെന്ന് ആരാധകരിൽ ഒരു വിഭാഗം കരുതുന്നില്ല.

Previous articleപെനാൾട്ടി ഷൂട്ടൗട്ടിൽ തിരുവനന്തപുരത്തെ തൃശ്ശൂർ വീഴ്ത്തി
Next articleഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം