ഒലെ മാറില്ല, തിരികെ ഫോമിൽ എത്താൻ ആകുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

20210527 144739
Credit: Twitter

പരാജയങ്ങൾ തുടർക്കഥയാകുന്നു എങ്കിലും അതിൽ ഒന്നും പതറാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകൻ ആയ ഒലെയിൽ വിശ്വാസം ആർപ്പിക്കുന്നത് തുടരുകയാണ്. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം കാരിങ്ടനിൽ തിരികെയെത്തിയ ഒലെ കഴിഞ്ഞ ദിവസം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂളിനോടും വലിയ പരാജയം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാമ്പിൽ അത്ര നല്ല അന്തരീക്ഷം അല്ല നിലകൊള്ളുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളിൽ ഭൂരിഭാഗവും ഒലെയുടെ കീഴിൽ ടീമിന് തിരികെ വരാൻ ആകില്ല എന്നാണ് കരുതുന്നത്.

വാൻ ഡെ ബിക്, ലിംഗാർഡ്, അലക്‌സ് ടെല്ലസ്, ഡാലോട് തുടങ്ങിയ താരങ്ങൾ ഓലേയ്ക്ക് കീഴിൽ ഒരിക്കലും അവസരം കിട്ടിയേക്കില്ല എന്നു ഭയക്കുന്നു. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പ് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിലേക്ക് തിരികേവരുന്ന റൊണാൾഡോ, ബ്രൂണോ പോലുള്ള താരങ്ങൾ ദേശീയ ടീമുകളിൽ നിരാശ കൂടി ക്ലബിനൊപ്പം മാറ്റാം എന്നായിരിക്കും ആഗ്രഹിക്കുന്നത്.

Previous articleകേരളത്തിനെതിരെ ഹിമാച്ചലിന്റെ രക്ഷയ്ക്കെത്തി രാഘവ് ധവാന്റെ അര്‍ദ്ധ ശതകം
Next articleഐ എസ് എൽ ചാമ്പ്യന്മാർ സ്ക്വാഡ് പ്രഖ്യാപിച്ചു