Picsart 24 01 20 23 57 20 417

സർപ്രൈസ് നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി ഗ്രൂപ്പിലെ പ്രധാനിയായ ഒമർ ബെറാദ ഇനി യുണൈറ്റഡിന്റെ CEO!!!

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉടമസ്ഥാവകാശം നേടിയ റാറ്റ്ക്ലിഫിന്റെ ആദ്യ നീക്കം തന്നെ ഞെട്ടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിയിയുടെയും സിറ്റി ഗ്രൂപ്പിന്റെയും വിജയങ്ങളിൽ വലിയ പങ്കുവഹിച്ച ഒമർ ബെറാദയെ തങ്ങളുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായി മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമിച്ചു. റിച്ചാർഡ് അർനോൾഡ് ഒഴിഞ്ഞ സി ഇ ഒ സ്ഥാനത്തേക്ക് ആകും ഒമർ ബെറാദ എത്തുക.

ഇതുവരെ മാഞ്ചസ്റ്റർ സിറ്റിയുടെ ചീഫ് ഫുട്ബോൾ ഓപ്പറേഷൻ ഓഫീസർ ആയിരുന്നു ബെറാദ്. മുമ്പ് ബാഴ്സലോണയിലും പ്രവർത്തിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ സ്പോർട്സ് തീരുമാനങ്ങളും ബിസിനസ് തീരുമാനങ്ങളും ഇനി ബെറാദയുടെ നേതൃത്വത്തിൽ ആകും നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിസന്ധികൾ തീർക്കുന്നതിലെ ആദ്യ ചുവടുവെപ്പാകും ഈ നിയമനം.

Exit mobile version