Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിനെ കളത്തിലും ടേബിളിലും മറികടന്ന് ന്യൂകാസിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ലീഗ് കപ്പ് ഫൈനലിൽ തോറ്റതിന്റെ കണക്ക് ന്യൂകാസിൽ യുണൈറ്റഡ് ഇന്ന് തീർത്തു. സെന്റ് ജെയിംസ് പാർക്കിൽ ഇന്ന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0 എന്ന സ്കോറിനാണ് ന്യൂകാസിൽ തോൽപ്പിച്ചത്. തീർത്തും ഏകപക്ഷീയമായ മത്സരമായിരുന്നു ഇന്ന് കാണാൻ ആയത്. കസെമിറോ ഇല്ലാതെ ഇറങ്ങിയ യുണൈറ്റഡിന് കളി ഒരു ഘട്ടത്തിലും നിയന്ത്രിക്കാൻ ആയില്ല.

മാഞ്ചസ്റ്റർ 23 04 02 22 58 55 738

ഇന്ന് ആദ്യ പകുതിയിൽ ഗോൾ വന്നില്ല എങ്കിലും തീർത്തും ന്യൂകാസിൽ അറ്റാക്കുകൾ ആണ് കാണാൻ ആയത്. ഡി ഹിയയുടെ സേവുകൾ ആണ് യുണൈറ്റഡിനെ രക്ഷിച്ചത്. രണ്ടാം പകുതിയിൽ പക്ഷെ ആരും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തിയില്ല. 65ആം മിനുട്ടിൽ ജോ വില്ലകിന്റെ ഒരു ഹെഡർ ന്യൂകാസിലിന് ലീഡ് നൽകി. ഈ ഗോളിൽ നിന്ന് കരകയറാൻ യുണൈറ്റഡ് ചില സബ്സ്റ്റിട്യൂഷനിലൂടെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 88ആം മിനുട്ടിൽ കാലം വിൽസണിലൂടെ ന്യൂകാസിൽ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി. ഇരു ടീമുകൾക്കും 50 പോയിന്റ് ആണെങ്കിലും ഗോൾ ഡിഫറൻസ് ന്യൂകാസിൽ യുണൈറ്റഡിന് ഗുണം ചെയ്തു. അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗോൾ നേടാൻ പോലും ആയിട്ടില്ല.

Exit mobile version