Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡ് പരിചയസമ്പന്നരായ താരങ്ങളെ വാങ്ങണം”

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെയ്ക്ക് രക്ഷ വേണമെങ്കിൽ പരിചയസമ്പന്നരായ താരങ്ങളെ ടീമിൽ എത്തിക്കേണ്ടതുണ്ട് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മുഴുവം യുവതാരങ്ങളാണ്. അവർക്ക് മാതൃകയാക്കാൻ ആരും ഇപ്പോൾ ക്ലബിൽ ഇല്ല. അവരെ നയിക്കാനും ആരുമില്ല. നെവിൽ പറഞ്ഞു.

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമ്പോൾ തനിക്ക് ചുറ്റും നിരവധി വലിയ താരങ്ങൾ ഉണ്ടായിരുന്നു. അതാണ് തന്നെ നല്ല താരമാക്കി മാറ്റിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വലിയ താരമായി മാറിയത് പരിചയസമ്പത്തുള്ള താരങ്ങൾ ചുറ്റും ഉണ്ടായിരുന്നത് കൊണ്ടാണ്. നെവിൽ പറഞ്ഞു. ഒലെ ചുരുങ്ങിയത് മൂന്ന് പരിചയസമ്പന്നരെ എങ്കിലും ടീമിൽ എത്തിച്ചില്ലെങ്കിൽ ഈ ടീം എവിടെയും എത്തില്ല എന്നും പല യുവതാരങ്ങളും അവരുടെ മികവിൽ എത്താതെ ആകുമെന്നും നെവിൽ പറഞ്ഞു. ഇപ്പോൾ യുണൈറ്റഡിൽ ഉള്ള പരിചയസമ്പന്നർ ഒന്നും ആദ്യ ഇലവനിൽ കളിക്കാൻ കഴിവില്ലാത്തവർ ആണെന്നും നെവിൽ കൂട്ടിച്ചേർത്തു.

Exit mobile version