Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകിൽ തന്നെ ഉണ്ടെന്ന് ഓർമ്മിപ്പിച്ച് മിൽനർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയിച്ചു തുടങ്ങേണ്ടതുണ്ട് എന്നും പിറകിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടെന്നും ലിവർപൂൾ താരം മിൽനർ. ഇപ്പോൾ ഒന്നാമത് ഉണ്ട് എന്നത് തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ആശ്വസിക്കാൻ കഴിയില്ല എന്നും ആരും ലീഗിൽ സുരക്ഷിതരല്ല എന്നും മിൽനർ പറയുന്നു. തൊട്ടു പിറകിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ട് എന്ന് മിൽനർ ലിവർപൂളിനെ ഓർമ്മിപ്പിക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മികച്ച റണ്ണിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് ഇപ്പോൾ തുടർച്ചയായി നല്ല ഫലങ്ങൾ നേടുന്ന ടീം. ബാക്കി ഉള്ള ടീമുകൾ ഒക്കെ സ്ഥിരത ഇല്ലാത്ത കളിയാണ് കളിക്കുന്നത്. മിൽനർ പറയുന്നു. ലിവർപൂൾ കുറച്ച് തുടർജയങ്ങൾ നേടേണ്ടതുണ്ട്. എന്നാൽ മാത്രമെ ലീഗ് കിരീടത്തിനായുള്ള യാത്രയിൽ മുൻതൂക്കം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ലിവർപൂളിന് വലിയ സ്ക്വാഡ് ഉണ്ട് എന്നും അതുകൊണ്ട് തന്നെ ലീഗ് കിരീടം നിലനിർത്താൻ ആകും എന്നും മിൽനർ പറഞ്ഞു.

Exit mobile version