Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർഷ്യൽ സെവിയ്യയിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ആന്റണി മാർഷ്യൽ ജനുവരിയിൽ സെവിയ്യയിലേക്ക് പോകാൻ സാധ്യത. താരത്തെ സ്വന്തമാക്കാൻ സെവിയ്യ തയ്യാറാണ്. താരവുമായി സെവിയ്യ ചർച്ചകളും നടത്തി. വേതനം കൂടെ തീരുമാനമായാൽ ജനുവരിയിൽ തന്നെ മാർഷ്യൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും. തുടക്കത്തിൽ ലോൺ കരാറിൽ ആകും താരത്തെ സെവ്വിയ ടീമിൽ എത്തിക്കുക.

മാർഷ്യൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ അവസരമില്ലാതെ കഷ്ടപ്പെടുകയാണ്. ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിക്കും എന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു.

മാർഷലിന് കൂടുതൽ കളിക്കാനുള്ള സമയം ലഭിക്കണമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഈ സീസണിൽ 15 പ്രീമിയർ ലീഗ് ഗെയിമുകളിൽ രണ്ടെണ്ണത്തുൽ മാത്രം ആണ് ഫ്രഞ്ച് താരം സ്റ്റാർട്ട് ചെയ്തത്. അവസാന ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് മാർഷ്യൽ.

Exit mobile version