മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അറസ്റ്റിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ അറസ്റ്റിൽ. ഗ്രീസിൽ അവധി ആഘോഷിക്കാൻ പോയതിന് ഇടയിലാണ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരൻ അറസ്റ്റിലായത്‌. ഗ്രീസിലെ നഗരമായ മൗകോനോസിൽ ഒരു ബാറിന് പുറത്ത് നന്ന സംഘർഷത്തിന്റെ പേരിലാണ് മഗ്വയർ അറസ്റ്റിലായത്. മഗ്വയറും സുഹൃത്തുക്കളും പരസ്പരം അടികൂടുകയായിരുന്നു. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.

ഇപ്പോൾ മഗ്വയർ ഗ്രീസ് പോലീസിന്റെ പിടിയിലാ‌ണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഈ സംഭവം അറിഞ്ഞു എന്നും ഇതിൽ ഇപ്പോൾ പ്രതികരണം നടത്തുന്നില്ല എന്നും ക്ലബ് അറിയിച്ചു. മഗ്വയർ ഗ്രീക്ക് പോലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ട് എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് അറിയിച്ചു. യൂറോപ്പ ലീഗ് സെമി ഫൈബലിൽ സെവിയ്യയ്യോട് തോറ്റ് പുറത്തായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ അവസാനിച്ചിരുന്നു. ഒരാഴ്ചത്തെ അവധി ആഘോഷിക്കാൻ വേണ്ടി ആയിരുന്നു മഗ്വയർ ഗ്രീസിൽ എത്തിയത്.

Advertisement