Picsart 23 11 23 00 17 22 551

ലൂക് ഷോയും ലിസാൻഡ്രോ മാർട്ടിനസും തിരികെയെത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ലൂക് ഷോ തിരികെയെത്തുന്നു. താരം തിരിച്ചുവരവിന്റെ അവസാനഘട്ടത്തിലാണ്. എവർട്ടണ് എതിരായ ഞായറാഴ്ചത്തെ മത്സരത്തിൽ ലൂക് ഷോ സ്ക്വാഡിൽ ഉണ്ടായേക്കും. താരം ഇപ്പോൾ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്‌. ലൂക് ഷോയുടെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ സീസണിൽ ഇതുവരെ കാര്യമായി തന്നെ ബാധിച്ചിരുന്നു‌.

മസിലിന് ഏറ്റ പരിക്ക് കാരണം ദീർഘകാലമായി യുണൈറ്റഡിനൊപ്പം ലൂക് ഷോ ഇല്ലായിരുന്നു. അവസാന കുറേ സീസണുകളായി ലൂക് ഷോ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലെഫ്റ്റ് ബാക്ക്. ലൂക് ഷോയും മറ്റൊരു ലെഫ്റ്റ് ബാക്കായ മലാസിയയും ദീർഘകാലമായി യുണൈറ്റഡിനൊപ്പം ഇല്ല.

ലൂക് ഷോ മാത്രമല്ല സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസും തിരിച്ചുവരവിന്റെ പാതയിലാണ്. താരവും പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ലിസാൻഡ്രോ തിരികെ കളത്തിൽ എത്താൻ ഡിസംബർ അവസാനമാകും എന്നാണ് വിലയിരുത്തൽ.

Exit mobile version