Picsart 24 03 25 12 10 35 673

ലോൺ കാലാവധി കഴിഞ്ഞാൽ അമ്രബത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

മാഞ്ചസ്റ്റർ യുണൈറ്റഡ് സോഫ്യാൻ അമ്രബാതിന്റെ ലോൺ പുതുക്കുകയോ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കുകയോ ഇല്ല. അമ്രബതിന്റെ പ്രകടനങ്ങൾ അത്ര നല്ലതല്ല എന്നതും താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാതിരിക്കാൻ കാരണം.

ഫിയിറെന്റിനയിൽ നിന്ന് ലോൺ കരാറിൽ ആണ് താരം ഇപ്പോൾ യുണൈറ്റഡിൽ കളിക്കുന്നത്.
സീസൺ അവസാനം 20 മില്യൺ നൽകിയാൽ യുണൈറ്റഡിന് അമ്രബതിനെ സൈൻ ചെയ്യാം. പക്ഷെ യുണൈറ്റഡ് ആ ക്ലോസ് ഉപയോഗിക്കില്ല.

മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. എന്നാൽ ആ മികവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കാണാൻ ആയില്ല. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

Exit mobile version