Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരത്തിന് പുതിയ തീയതി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള മത്സരം പ്രതിഷേധം കാരണം മാറ്റിവെച്ചിരുന്നു. ആ മത്സരം ഇനി മെയ് 13ന് നടക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചെടുത്തോളം ഈ തീയതിയിൽ മത്സരം വരുന്നത് തിരിച്ചടിയാകും. കാരണം മെയ് 11ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെയും നേരിടേണ്ടതുണ്ട്.

7 ദിവസങ്ങൾക്ക് ഇടയിൽ നാലു മത്സരങ്ങൾ കളിക്കേണ്ട ഗതിയിലേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധവുമായി ഓൾഡ്ട്രാഫോർഡ് സ്റ്റേഡിയത്തിന് അകത്ത് കയറിയത് കാരണമായിരുന്നു അന്ന് മത്സരം മാറ്റിവെച്ചത്. കളി നടക്കാത്തതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിഴ വരും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും അത് ഇല്ലാത്തത് ആശ്വാസമാകും.

Exit mobile version