“മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിന്റെ ലെവലിൽ എത്തി എന്ന് പറയാൻ ആയിട്ടില്ല”

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുക ആണെങ്കിലും ലിവർപൂളിന്റെ ലെവലിലേക്ക് ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തി എന്ന് പറയാൻ ആവില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ. ലിവർപൂൾ പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും ഒക്കെ നേടി കഴിഞ്ഞു. അവർ ഇപ്പോഴും വിജയിക്കാൻ ഉള്ള വഴിയിൽ തന്നെയാണ്. പോഗ്ബ പറയുന്നു.

എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടങ്ങൾ വിജയിച്ചു തുടങ്ങുന്നോ അന്ന് മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ ലെവലിൽ എത്തി എന്ന് പറയാൻ ആകു എന്നും പോൾ പോഗ്ബ പറയുന്നു. കിരീടങ്ങൾ ആണ് ഒരു ടീമിന്റെ പ്രകടനങ്ങൾക്ക് അടിവര ഇടുന്നത് എന്നാണ് പോഗ്ബയുടെ അഭിപ്രായം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗണ്ണാർ സോൾഷ്യാറിന് കീഴിൽ ഏറെ മെച്ചപ്പെട്ടു എങ്കിലും അവസാന രണ്ടു സീസണിലായി നാലു സെമി ഫൈനലിൽ ആണ് പരാജയപ്പെട്ടത്.

Exit mobile version