മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഇന്ന് മിന്നും ഫോമിൽ ഉള്ള ലിവർപൂൾ

Images (7)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ വൻ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരും. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അതിനിർണായക മത്സരമാണിത്. ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയെ പരാജയപ്പെടുത്തി എങ്കിലും ഇന്ന് ലിവർപൂളിനോട് പരാജയപ്പെടുക ആണെങ്കിൽ അത് ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന മത്സരമായി മാറിയേക്കാ. സ്വന്തം കാണികൾക്ക് മുന്നിൽ ലിവർപൂളിനെ അതുകൊണ്ട് തന്നെ യുണൈറ്റഡിന് തോൽപ്പിച്ചെ പറ്റൂ.

ലിവർപൂൾ ഗംഭീര ഫോമിലാണ് ഉള്ളത്. മാഡ്രിഡിൽ ചെന്ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച ലിവർപൂളിന് മാഞ്ചസ്റ്ററിൽ വന്നും വിജയിക്കാൻ ആയേക്കും. മൊ സലായുടെ ഫോമാണ് ലിവർപൂളിന്റെ ഏറ്റവും വലിയ കരുത്ത്. സലാ, മാനെ, ഫർമീനോ സഖ്യമാകും ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങുക. ലിവർപൂൾ ഡിഫൻസും നല്ല ഫോമിലാണ്.

പരിക്കിനാൽ കഷ്ടപ്പെടുന്ന യുണൈറ്റഡ് നിരയിൽ ഇന്ന് റാഷ്ഫോർഡ്, ബ്രൂണോ, ഫ്രെഡ് എന്നിവർ ഒക്കെ കളിക്കുന്നത് സംശയമാണ്. സെന്റർ ബാക്ക് വരാനെയും പരിക്കേറ്റ് പുറത്താണ്. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തത്സമയം ഹോട്സ്റ്റാറിൽ കാണാം.

Previous articleമെസ്സി ഇല്ലാത്ത എൽ ക്ലാസികോ ഇന്ന്
Next articleU23 ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ യുവനിര ഇന്ന് ഒമാനെതിരെ