Site icon Fanport

ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച വിജയം

പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബായ ലെൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിച്ചത്. 23ആം മിനുട്ടിൽ മൈതാന മധ്യത്തു നിന്ന് സൊറ്റോക തൊടുത്ത ഷോട്ടാണ് ഫ്രഞ്ച് ക്ലബിന് ലീഡ് നൽകിയത്.

Picsart 23 08 05 18 57 59 461

രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർക്കസ് റാഷ്ഫോർഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടി. ആന്റണിയുടെ പാസിൽ നിന്നയിരുന്നു റാഷ്ഫോർഡിന്റെ ഫിനിഷ്. 54ആം മിനുട്ടിൽ ആന്റണി യുണൈറ്റഡിന് ലീഡ് നൽകി. ഗർനാചോയുടെ പാസ് സ്വീകരിച്ചായിരുന്നു ആന്റണിയുടെ ഫിനിഷ്. സ്കോർ 2-1. അധികം താമസിയാതെ കസെമിറോയിലൂടെ യുണൈറ്റഡ് മൂന്നാം ഗോളും നേടി.

ഒരു ഫ്രീകിക്കിൽ നിന്നുള്ള റാഷ്ഫോർഡിന്റെ ഹെഡർ കസെമിറോയുടെ ദേഹത്ത് തട്ടി വലയിലേക്ക് പോവുകയായിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവും ഉറപ്പിച്ചു.

Exit mobile version