Picsart 23 02 08 11 24 51 499

ഖത്തർ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള അവസാന ബിഡ് സമർപ്പിച്ചു, ഇത് അംഗീകരിച്ചില്ല എങ്കിൽ പിന്മാറും

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തുകയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിനെ പൂർണ്ണമായും സ്വന്തമാക്കാൻ ആയി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി അവരുടെ അവസാന ബിഡ് സമർപ്പിച്ചു. കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ഇതും ഗ്ലേസേഴ്സ് അംഗീകരിച്ചില്ല എങ്കിൽ ഖത്തറ്റ് ഗ്രൂപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറും.

ബിഡ് പൂർണമായും കടരഹിതമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.

സർ ജിം റാറ്റ്ക്ലിഫും വിഡ് സമർപ്പിച്ചിട്ടുണ്ട്‌. എന്നാൽ അവരുടെ ബിഡ് ഗ്ലേസേഴ്സിന് 20% മുകളിൽ ഒഹരി ക്ലബിൽ നിലനിർത്താൻ അനുവദിക്കുന്നതാണ്. ഗ്ലേസേഴ്സ് ആദ്യം ക്ലബ് വിൽക്കും എന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ അവർ നിക്ഷേപത്തിനായാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഖത്തർ ഗ്രൂപ്പിന്റെ ശ്രമം പരാജയപ്പെട്ടേക്കാം എന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു.

Exit mobile version