മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീം സെലക്ഷനെ കുറ്റം പറയില്ല എന്ന് ക്ലോപ്പ്

20201109 130726
Credit: Twitter

ലെസ്റ്റർ സിറ്റിക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം നിര ടീമുമായി ഇറങ്ങിയത് ഏറ്റവും ബാധിച്ചത് ലിവർപൂളിനെ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്ററിനോട് പരാജയപ്പെട്ടതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്കാണ് കോട്ടം തട്ടിയത്. എല്ലാവരും യുണൈറ്റഡിന്റെ ടീം സെലക്ഷനെ വിമർശിച്ചപ്പോൾ അതിന് തയ്യാറാവാതെ നിൽക്കുകയാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്.

ഒലെയുടെ അവസ്ഥയിൽ താനും ഇതു പോലെയെ ടീമിനെ ഇറക്കു എന്ന് ക്ലോപ്പ് പറഞ്ഞു. ഞായറാഴ്ച, ചൊവ്വാഴ്ച, വ്യാഴാഴ്ച എന്നീ ദിവസങ്ങളിൽ തുടർച്ചയായി കളിക്കേണ്ടി വരുക എന്നത് ദയനീയ അവസ്ഥയാണ്. അങ്ങനെ കളിപ്പിക്കുന്നത് കുറ്റകരമാണ് ക്ലോപ്പ് പറഞ്ഞു. ഇങ്ങനെ ഒരു ടീം സെലക്ഷനിൽ എത്താൻ ഒലെ കാരണക്കാരൻ അല്ല എന്നും ക്ലോപ്പ് പറഞ്ഞു. നാളെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ആണ് നേർക്കുനേർ വരുന്നത്.

Previous articleഷാക്കിബ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല, ധാക്ക പ്രീമിയര്‍ ലീഗിന് മുന്‍ഗണന
Next article” ലോകകപ്പ് നേടണം, റോണാൾഡോക്കൊപ്പം കളിക്കണം ” -മനസ് തുറന്ന് നെയ്മർ