Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൾട്ടി കിട്ടുന്നതിന് കണക്കില്ല” ലിവർപൂൾ തോറ്റ ദുഖത്തിൽ യുണൈറ്റഡിനെ വിമർശിച്ച് ക്ലോപ്പ്

ഇന്നലെ സൗതാമ്പ്ടണ് എതിരായ മത്സരത്തിൽ പരാജയം രുചിച്ച ലിവർപൂൾ പരിശീലകൻ ക്ലോപ്പ് ആ രോഷം വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിമർശിച്ച് കൊണ്ടാണ് തീർക്കുന്നത്. ഇന്നലെ ലിവർപൂളിന് പെനാൾട്ടി ലഭിക്കാത്തതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ക്ലോപ്പ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന രണ്ട് സീസണുകൾ കൊണ്ട് ലഭിച്ച പെനാൾട്ടി തനിക്ക് തന്റെ ലിവർപൂൾ കരിയറിൽ ആകെ ലഭിച്ചിട്ടില്ല എന്ന് ക്ലോപ്പ് പറഞ്ഞു.

അത് തന്റെ തെറ്റാണോ എന്ന് അറിയില്ല എന്നും ക്ലോപ്പ് ചോദിച്ചു. സാഡിയോ മാനെയ്ക്ക് പെനാൾട്ടി നൽകാത്തതു തീർത്തും തെറ്റായ തീരുമാനം ആണെന്നും ക്ലോപ്പ് പറഞ്ഞു. എങ്കിലും പരാജയത്തിനെ ന്യായീകരിക്കുന്നില്ല എന്നും ക്ലോപ്പ് പറഞ്ഞു. ലീഗ് തലപ്പത്ത് ഒരേ പോയിന്റുമായി നിൽക്കുകയാണ് ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും. ഇരുവരും ഈ മാസം 17ആം തീയതി നേർക്കുനേർ വരുന്നുമുണ്ട്. അതിനു മുമ്പ് ആയാണ് ക്ലോപ്പ് ഈ പ്രസ്താവനകൾ നടത്തിയത്.

Exit mobile version