മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ വെസ്റ്റ് ഹാമിനെതിരെ ഇല്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ അടുത്ത മത്സരത്തിൽ ഉണ്ടാവില്ല. പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്. കഴിഞ്ഞ മത്സരങ്ങളിൽ ഇല്ലാതിരുന്ന പോൾ പോഗ്ബ, മാർഷ്യൽ, ലൂക് ഷോ എന്നിവർ ആരും വെസ്റ്റ് ഹാമിനെതിരെയും ഉണ്ടാകില്ല എന്ന് സോൾഷ്യാർ പറഞ്ഞു. ഒപ്പം ഡാനിയൽ ജെയിംസും പരിക്കിന്റെ പിടിയിലാണ് എന്ന് ഒലെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് ജെയിംസ്. മൂന്ന് ഗോളുകൾ ലീഗിൽ ഇതുവരെ ജെയിംസ് നേടിയിട്ടുണ്ട്. യൂറോപ്പ ലീഗ് മത്സരത്തിൽ ജെയിംസ് പരിക്ക് കാരണം കളിച്ചിരുന്നില്ല. യൂറോപ്പ ലീഗയിലെ യുണൈറ്റഡ് ഹീറോ ഗ്രീൻവുഡ് വെസ്റ്റ് ഹാമിനെതിരെ കളിച്ചേക്കും എന്ന് ഒലെ സൂചന നൽകി. എവേ മത്സരങ്ങളിൽ വളരെക്കാലമായി വിജയിക്കാത്ത പ്രശ്നത്തിൽ ഇരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനെതിരെ എങ്കിലും ജയിക്കാം എന്ന പ്രതീക്ഷയിലാണ്.

Advertisement