Site icon Fanport

പരിക്കുകൾ മാറുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീണ്ട പരിക്ക് ലിസ്റ്റിൽ നിന്നും താരങ്ങളുടെ എണ്ണം കുറയുന്നു. മറ്റന്നാൾ ആഴ്സണലിനെതിരെ നടക്കുന്ന മത്സരത്തിനു മുമ്പ് നാലോളം താരങ്ങൾ പരിക്കിൽ നിന്ന് മുക്തരാകുമെന്ന് ഒലെ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. മൂൻ ആഴ്ചയോളമായി പുറത്തിരിക്കുന്ന ആന്റണി മാർഷ്യൽ പരിക്ക് ഭേദമായി ആഴ്സണലിനെതിരെ കളിക്കും. പരിക്ക് ഉണ്ടായുരുന്ന മധ്യനിര താരങ്ങളായ മാറ്റിചും ഹെരേരയും തിരിച്ചെത്തും എന്നും ഒലെ പറഞ്ഞു.

പി എസ് ജിക്ക് എതിരെ ആദ്യ പകുതിയിൽ പരിക്ക് ആയി കളംവിട്ട എറിക് ബയിയും പരിക്കിൽ നിന്ന് മോചിതനായിട്ടുണ്ട്. എങ്കിലും മാറ്റ, ലിംഗാർഡ്, ഡാർമിയൻ, സാഞ്ചേസ്, വലൻസിയ എന്നിവർ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണ്‌. പി എസ് ജിക്ക് എതിരെ ഇറങ്ങിയ ടീമിൽ വലിയ മാറ്റങ്ങൾ ഇല്ലാതെയാകും യുണൈറ്റഡ് ആഴ്സണലിനെതിരെ ഇറങ്ങുക എന്ന് ഒലെ സൂചന നൽകി.

Exit mobile version