Picsart 24 02 28 01 54 26 123

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബ്രൂണോ ഫെർണാണ്ടസ്, മഗ്വയർ, വരാനെ എന്നിവർക്കും പരിക്ക്!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിക്ക് ലിസ്റ്റ് നീളുന്നു. അവരുടെ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും മുൻ ക്യാപ്റ്റൻ ഹാരി മഗ്വയറിനും സെന്റർ ബാക്ക് വരാനെയ്ക്കും പരിക്കേറ്റതായി ടെൻ ഹാഗ് പറഞ്ഞു. ഇന്ന് നടക്കുന്ന എഫ് എ കപ്പ് മത്സരത്തിൽ മൂവരും കളിക്കുന്ന കാര്യം സംശയമാണ്. മഗ്വയർ കളിക്കില്ല എന്ന് ഉറപ്പാണ്.

വരാനെ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ കളിക്കുന്ന കാര്യം സംശയമാണെന്നും ടെൻ ഹാഗ് പറഞ്ഞു. ലൂക് ഷോ, റാസ്മസ് ഹൊയ്ലുണ്ട് എന്നിവരും മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ പരിക്കേറ്റ് പുറത്താണ്. ബ്രൂണോ ഫെർണാണ്ടസിന് അദ്ദേഹത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിൽ ഇതുവരെ പരിക്ക് കാരണം ഒരു മത്സരം നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് അദ്ദേഹം പുറത്തിരിക്കുക ആണെങ്കിൽ അത്തരത്തിലെ ആദ്യ മത്സരമാകും.

Exit mobile version