മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും ലീഗ് കിരീടം നേടാൻ ആകും എന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ സിറ്റിയെക്കാൾ 11 പോയിന്റ് പിറകിൽ ആണെങ്കിലും ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിന് സിറ്റിയെ മറികടക്കാൻ ആകും എന്ന് സിറ്റി പരിശീലകൻ ഗ്വാർഡിയോള പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ യുണൈറ്റഡിന് ഒരു സാധ്യതയുമില്ല എന്ന് പറയുമ്പോൾ ആണ് യുണൈറ്റഡിന് കിരീടം നേടാൻ ആകും എന്ന് ഗ്വാർഡിയോള പറയുന്നത്.

ഫുട്ബോളിൽ എന്തും സംഭവിക്കാം എന്ന് ഗ്വാർഡിയോള പറയുന്നു. ഇനി 10 മത്സരങ്ങൾ ആണ് ബാക്കി ഉള്ളത്. അതിൽ 6-7 മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ സിറ്റിക്ക് കിരീടം നേടാൻ ആകു എന്നു ഗ്വാർഡിയോള പറയുന്നു. സിറ്റി തുടർച്ചയായി 21 മത്സരങ്ങൾ വിജയിക്കും എന്ന് ആരും പ്രവചിച്ചിരുന്നില്ല. അങ്ങനെ പലതും സംഭവിക്കാം എന്ന് പെപ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലൊരു ടീമിന് അങ്ങനെ അത്ഭുതങ്ങൾ കാണിക്കാൻ ആകും എന്നും ഗ്വാർഡിയോള പറഞ്ഞു.

Exit mobile version