Site icon Fanport

അരങ്ങേറ്റത്തിൽ സിർക്സീ ഹീറോ!! മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ പ്രീമിയർ ലീഗ് തുടങ്ങി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കളി അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ശേഷിക്കെ ഡച്ച് സ്ട്രൈക്കർ സിർക്സി നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം നൽകിയത്.

ലിസാൻഡ്രോ മാർട്ടിനസും അഡാമെ ട്രയോരെയും മത്സരത്തിന് ഇടയിൽ
ലിസാൻഡ്രോ മാർട്ടിനസും അഡാമെ ട്രയോരെയും മത്സരത്തിന് ഇടയിൽ

ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ചു നിന്നു എങ്കിലും ഒരു സ്ട്രൈക്കറുടെ അഭാവം അവരെ ബാധിച്ചു. ആദ്യ പകുതിയിൽ അവർക്ക് ലഭിച്ച രണ്ട് നല്ല അവസരങ്ങളും ബ്രൂണോ ഫെർണാണ്ടസിനാണ് ലഭിച്ചത്. ആ രണ്ട് അവസരങ്ങളും ലെനോ മികച്ച സേവിലൂടെ തടഞ്ഞു. മറുഭാഗത്ത് ടെറ്റെയുടെ ലോംഗ് റേഞ്ചർ ഒനാനയും തടഞ്ഞു.

രണ്ടാം പകുതിയിൽ മൗണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു നല്ല അവസരം കൂടെ ലഭിച്ചു എങ്കിലും അതും ലെനോ തടഞ്ഞു. അറ്റാക്ക് ശക്തപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സിർക്സിയെയും ഗർനാചോയെയും കളത്തിൽ ഇറക്കി.

തന്റെ ഗോൾ ആഘോഷിക്കുന്ന
തന്റെ ഗോൾ ആഘോഷിക്കുന്ന

മത്സരം അവസാനിക്കാൻ വെറും 3 മിനുട്ട് മാത്രം ശേഷിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കണ്ടെത്തി. ഗർനചോയുടെ ക്രോസിൽ നിന്നായിരുന്നു സിർക്സിയുടെ ഫിനിഷ്. ഇതോടെ അരങ്ങേറ്റത്തിൽ തന്നെ ഹീറോ ആകാൻ സിർക്സിക്ക് ആയി.

Exit mobile version