“മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധിക്കുന്നത് ക്ലബിനോട് സ്നേഹം ഉള്ളത് കൊണ്ട്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ പ്രതിഷേധവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൗണ്ട് കയ്യേറിയ ആരാധകരെ പിന്തുണച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. ആരാധകർക്ക് അവർക്ക് മടുത്തത് കൊണ്ടാണ് ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നത്. ക്ലബിനോട് സ്നേഹം ഉള്ളത് കൊണ്ടാണ് ആരാധകർ പ്രതിഷേധിക്കുന്നത് എന്നും നെവിൽ പറഞ്ഞു. ക്ലബ് ഉടമകൾ ചെയ്യുന്ന പ്രവർത്തിയിൽ ആരാധകർ ഒട്ടും സന്തോഷവാന്മാരല്ല എന്നുള്ള വാർണിങ് ആണിത്. നെവിൽ പറഞ്ഞു.

ഈ പ്രതിഷേധങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ആരാധകർ ആഗ്രഹിക്കുന്നത് ക്ലബ് ഉടമകൾ ക്ലബ് വിട്ട് പോകണം എന്നാണ്. ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ക്ലബ് ഉടമകൾ ആണെന്നും നെവിൽ പറഞ്ഞു. ആരാധകർ ശക്തരാണ്. എന്താണോ ശരി അതിനു വേണ്ടി മാത്രമാണ് ആരാധകർ നിലകൊള്ളുന്നത് എന്നും നെവിൽ പറയുന്നു‌. ഇത് സൂപ്പർ ലീഗിലേക്ക് പോവാൻ തീരുമാനിച്ചതിന് മാത്രമുള്ള പ്രതിഷേധം അല്ല എന്നും വർഷങ്ങളായി ഉടമകൾ ചെയ്യുന്നത് ഒന്നും ശരിയല്ല എന്നും നെവിൽ പറഞ്ഞു.