Picsart 23 04 04 23 38 25 302

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, എറിക്സൺ പരിശീലനം ആരംഭിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ പരിക്ക് മാറി താമസിയാതെ തിരികെയെത്തും. എറിക്സൺ കളത്തിലേക്ക് ഉടൻ മടങ്ങും എന്ന് ടെൻ ഹാഗ് സൂചനകൾ നൽകി. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചതായി കോച്ച് പറഞ്ഞു. താമസിയാതെ തന്നെ താരം വീണ്ടും കളിക്കുമെന്ന് മാനേജർ ടെൻ ഹാഗ് സ്ഥിരീകരിച്ചു. പരിക്ക് കാരണം എറിക്സൻ കഴിഞ്ഞ രണ്ടര മാസമായി പിച്ചിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

എറിക്‌സന്റെ പുരോഗതി പോസിറ്റീവാണെന്ന് ടെൻ ഹാഗ് പ്രസ്താവിച്ചു, എന്നാൽ തിരിച്ചുവരവിന് കൃത്യമായ സമയക്രമം നൽകാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ വീണ്ടും എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡ് മാച്ച് സ്ക്വാഡിൽ എത്തും എന്നാണ് പ്രതീക്ഷ. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്‌. എറിക്സന്റെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ വലിയ വിടവ് ഉണ്ടാക്കൊയിരുന്നു.

Exit mobile version