Picsart 23 07 31 08 23 11 937

പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പരാജയം കൂടെ

അമേരിക്കൻ പ്രീസീസൺ ടൂറിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. ഇന്ന് ബൊറൂസിയ ഡോർട്മുണ്ടിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. 24ആം മിനുട്ടിൽ ഡാലോട്ടിന്റെ ഗോളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് തുടക്കത്തിൽ ലീഡ് എടുത്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ഡോൺയെൽ മാലെന്റെ ഇരട്ട ഗോളുകൾ ഡോർട്മുണ്ടിന് ലീഡ് നൽകി.

രണ്ട് ഗോളുകളും യുണൈറ്റഡ് ഡിഫൻസിന്റെ അബദ്ധങ്ങളിൽ നിന്നാണ് വന്നത്. 43ആം മിനുട്ടിലും 44ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. രണ്ടാം പകുതിയുടെ തുടക്കത്തിലെ ആന്റണിയുടെ ഗോൾ സ്കോർ 2-2 എന്നാക്കി. മത്സരത്തിന്റെ 71ആം മിനുട്ടിക് യുസൗഫ മൊകൗകോയുടെ ഫിനിഷ് ഡോർട്മുണ്ടിന് വിജയം നൽകി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഓഗസ്റ്റ് 5ന് ഓൾഡ്ട്രാഫോർഡിൽ വെച്ചാകും യുണൈറ്റഡിന്റെ അടുത്ത പ്രീസീസൺ മത്സരം.

Exit mobile version