യുണൈറ്റഡ് ഡിഫൻസ് ആകെ മാറണം, മഗ്വയർ, വാൻ ബിസാക എന്നിവരെ വിൽക്കണം എന്ന് റാങ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക് ക്ലബിന്റെ ഡിഫൻസിലാകെ മാറ്റം വേണം എന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡുമായി പരിശീലക‌ൻ നടത്തിയ ചർച്ചയിൽ മൂന്ന് താരങ്ങളെ വിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ, റൈറ്റ് ബാക്ക് വാൻ ബിസാക, ലെഫ്റ്റ് ബാക്ക് ലൂക് ഷോ എന്നിവർ യുണൈറ്റഡിൽ കളിക്കാനുള്ള നിലവാരം ഉള്ളവരല്ല എന്ന് റാങ്നിക്ക് അഭിപ്രായപ്പെട്ടതായാണ് വാർത്ത.

മൂന്ന് പേരെയും ക്ലബ് മാറ്റണം എന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഇവർ മൂന്ന് പേരും വേഗത കുറഞ്ഞ താരങ്ങൾ ആയാണ് റാൽഫ് കണക്കാക്കുന്നത്. ഇതിൽ മഗ്വയറും വാൻ ബിസാകയും ദയനീയ പ്രകടനമാണ് കുറേ കാലമായി കാഴ്ചവെക്കുന്നത്. ലൂക് ഷോയും ഈ സീസണിൽ ഫോമിലേക്ക് ഉയർന്നിട്ടില്ല. റാൾഫിന്റെ ഈ ആഗ്രഹങ്ങൾ നടക്കുമോ എന്ന് വരും ട്രാൻസ്ഫർ വിൻഡോകളിൽ നിന്ന് മനസ്സിലാക്കാം

Exit mobile version