മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ, സബിസ്റ്റർ അരങ്ങേറും

Newsroom

Picsart 23 02 04 01 31 42 079
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ നേരിടും. ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മാസം പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു‌. ഇന്ന് പക്ഷെ പോയിന്റ് നഷ്ടപ്പെടുത്താൻ യുണൈറ്റഡ് ആഗ്രഹിക്കുന്നേ ഉണ്ടാകില്ല. അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ച് നല്ല ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായ ലൈനപ്പുമായാകും ഇറങ്ങുക.

മാഞ്ചസ്റ്റർ 23 02 04 01 32 01 497

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം സൈൻ ചെയ്ത സബിറ്റ്സർ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തും. പരിക്കേറ്റ് ദീർഘകാലം പുറത്തായിരിക്കുന്ന എറിക്സണ് പകരക്കാരനായാണ് സബിറ്റ്സറെ യുണൈറ്റഡ് ടീമിൽ എത്തിച്ചത്. റാഷ്ഫോർഡ്, മാർഷ്യൽ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തും. ഇന്ന് രാത്രി 8.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.