Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സംഘത്തിൽ കൊറോണ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സംഘത്തിന് കൊറോണ. ഒലെ ഗണ്ണാർ സോൾഷ്യറിനൊപ്പം പ്രവർത്തിക്കുന്ന മൂന്ന് പരിശീലകർക്കാണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. എന്നാൽ ഇന്ന് നടക്കാനിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിലും തമ്മിലുള്ള മത്സരത്തിന് ഈ കൊറോണ വാർത്ത തിരിച്ചടിയാകില്ല. ഐസൊലേഷനിൽ ആയിരുന്നതിനാൽ കഴിഞ്ഞ യൂറോപ്പ മത്സരത്തിൽ ഈ പരിശീലകർ യുണൈറ്റഡ് ടീമിനൊപ്പം ഇറ്റലിയിലേക്ക് യാത്ര ചെയ്തിരുന്നില്ല.

പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറും യുണൈറ്റഡ് താരങ്ങളും അവസാനം നടത്തിയ കൊറോണ പരിശോധനയിലും നെഗറ്റീവ് ആയതോടെ ഇന്നത്തെ മത്സരം നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ നടക്കും എന്ന് ക്ലബ് അറിയിച്ചു. പരിശീലകരിൽ ചിലർ ഉണ്ടാവില്ല എന്നതിനാൽ യുണൈറ്റഡ് റിസേർവ്സ് പരിശീലകൻ നിക്കി ബട്ട് ഇന്ന് ഒലെയുടെ സഹ പരിശീലകനായി ബെഞ്ചിൽ ഉണ്ടാകും.

Exit mobile version