“മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപ ഭാവിയിൽ തന്നെ ലീഗ് കിരീടം നേടും”

മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപ ഭാവിയിൽ തന്നെ പ്രീമിയർ ലീഗ് കിരീടം നേടും എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആൻഡി കോൾ. യുണൈറ്റഡിന്റെ സോൾഷ്യാറിന്റെ കീഴിലുള്ള പ്രകടനം വിലയിരുത്തിയാണ് ആൻഡി കോൾ ഇത്തരമൊരു പരാമർശം നടത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. അവസാന കുറേ കാലത്തെ താഴോട്ട് പോക്കിൽ നിന്ന് യുണൈറ്റഡ് തിരിച്ചുവരികയാണ് എന്ന് ആൻഡി കോൾ വിശ്വസിക്കുന്നു.

ഒന്നോ രണ്ടോ വർഷങ്ങൾക്കകം ഒരു ലീഗ് കിരീടത്തിന് പോരാടുന്ന ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറും കോൾ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ടീമിൽ നിലനിർത്തുന്ന താരങ്ങളും ടീമിലേക്ക് കൊണ്ടുവരുന്ന പുതിയ താരങ്ങളും അത്ര മികച്ചതാണ്. ഇതേപോലെ മുന്നേറിയാൽ അടുത്ത സീസണിൽ അതിനപ്പുറമോ യുണൈറ്റഡ് കിരീടത്തിലേക്ക് എത്തും എന്ന് കോൾ പറഞ്ഞു.

Exit mobile version