Site icon Fanport

ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വലിയ ദിവസമാണ്. ഇന്ന് അവർക്ക് തുടക്കത്തിൽ നഷ്ടമായ ഒരു മത്സരം അവർ പൂർത്തിയാക്കുകയാണ്‌. ബേർൺലിയെ ആണ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നേരിടുന്നത്‌. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്ററിലെ ചുവപ്പ് ടീമിന് ലീഗിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാം. ഇപ്പോൾ ലിവർപൂളിനൊപ്പം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് നിലയിൽ ഉള്ളത്. എന്നാലൊരു മത്സരം യുണൈറ്റഡ് കുറവാണ്.

ഇന്ന് ബേർൺലിയെ തോൽപ്പിച്ചാൽ മൂന്ന് പോയിന്റിന്റെ ലീഡുമായി യുണൈറ്റഡിന് ഒന്നാമത് എത്താം. അടുത്ത മത്സരത്തിൽ ലിവർപൂളിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടാൻ ഉള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ വിജയം അവർക്ക് നിർബന്ധമാണ്. ഇന്ന് പോഗ്ബ, ലൂക് ഷോ, ലിൻഡെലോഫ് എന്നിവർ യുണൈറ്റഡ് നിരയിൽ ഉണ്ടായേക്കില്ല. എന്നാൽ കവാനി തിരികെ എത്തും. ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുന്നത്.

Exit mobile version